Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ


ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തേക്കും. എ.ഡി.ജി.പി എച്ച് വെങ്കിേേടഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാനാണ് എഡിജിപിയുടെ നിര്‍ദേശം. പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു.

രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷത്തിലാണ്. ബന്ധുക്കളില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്യും. കോയമ്പത്തൂരിലും പരിശോധന നടക്കും. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയമുണ്ട്. പൊലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു.

കേസില്‍ പ്രത്യേക അന്വേഷണസംഘം തെളിവുശേഖരണത്തിലേക്ക് കടന്നിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖ യുവതിയുടേതാണോ എന്നുറപ്പിക്കാന്‍ ശാസ്ത്രീയ ശബ്ദപരിശോധനയും നടത്തും.

Read Also: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്; നടന്നത് അശാസ്ത്രീയ ഗര്‍ഭഛിദ്രം; യുവതിക്ക് നല്‍കിയത് വീര്യം കൂടിയ മരുന്ന്

നടന്നത് അശാസ്ത്രീയ ഗര്‍ഭഛിദ്രമെന്നും യുവതിക്ക് നല്‍കിയത് വീര്യം കൂടിയ മരുന്ന് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം മാസത്തിന് ശേഷമാണ് ഗര്‍ഭഛിദ്രം നടത്തിയത്. രണ്ടു പ്രാവശ്യം ഗുരുതരമായ മരുന്ന് നല്‍കി. മേയ് 30നാണ് ആദ്യം മരുന്ന് നല്‍കിയത്. ഗുരുതര രക്തസ്രാവത്തെ തുടര്‍ന്നു യുവതിയുടെ ആരോഗ്യ നില മോശമായി. ശേഷം മാനസികമായി തകര്‍ന്ന യുവതി രണ്ട് ആശുപത്രികളില്‍ ചികിത്സ തേടി. യുവതിയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും വിവരം തേടും. ആശുപത്രി രേഖകളും പൊലീസ് പരിശോധിച്ച് വരുന്നു.

കേസില്‍ അന്വേഷണസംഘം തെളിവുശേഖരണത്തിലേക്ക് കടന്നു. യുവതി കൈമാറിയ ഡിജിറ്റല്‍ കൈമാറിയതെന്നാണ് വിവരം. എന്നാല്‍, രാഹുലിനെതിരെ പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴിയില്‍ കുരുക്കാകുന്ന പല കാര്യങ്ങളുമുണ്ട്. രാഹുല്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായി പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. ഡിവോഴ്‌സ് ആയതിനാല്‍ രാഹുലിന്റെ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നും, കുഞ്ഞുണ്ടെങ്കില്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കുമെന്നും വിശ്വസിപ്പിച്ചു. ഗര്‍ഭം ധരിച്ചത് അതിനാലാണന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം അഞ്ചു മാസം കഴിഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും പെണ്‍കുട്ടി മൊഴി നൽകി.

Back To Top