Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

ചെന്നൈ: മധുരയിൽ ജൂൺ 22ന് നടക്കാൻ പോകുന്ന മുരുക ഭക്തരുടെ സമ്മേളനത്തെച്ചൊല്ലി തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം,മധുരയിൽ ജൂൺ 22ന് നടക്കാൻ പോകുന്ന മുരുക ഭക്തരുടെ സമ്മേളനത്തെച്ചൊല്ലി തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം. ഇത് സംഘി പരിപാടിയാണെന്നും ഇതിനുപിന്നില്‍ വർഗീയ ലക്ഷ്യമുണ്ടെന്നും ഡിഎംകെ ആരോപിക്കുമ്പോൾ ഭക്തിയുടെ ആഘോഷമെന്നാണ് ബിജെപി വാദം. ഞായറാഴ്ച മധുരയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ ഹിന്ദുക്കൾ വലിയ തോതിൽ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

മുരുകൻ്റെ ആറ് പുണ്യസ്ഥലങ്ങളിൽ (പടൈ വീട്) ഒന്നായ തിരുപ്പരൻകുണ്ഡ്രം കുന്നിനെച്ചൊല്ലിയുള്ള സമീപകാല വിവാദവുമായി ബന്ധപ്പെടുത്തി മതവികാരങ്ങളെ കുത്തിയിളക്കാനാണ് അമിത് ഷാ ശ്രമിച്ചത്. ” മുരുകനുമായി ബന്ധപ്പെട്ട തിരുപ്പരൻകുണ്ഡ്രം കുന്നിനെ സിക്കന്ദർ കുന്ന് എന്ന് വിളിക്കാൻ ഡിഎംകെ ധൈര്യപ്പെട്ടു. വർഷങ്ങളായി മുരുക ഭക്തർ ഇവിടെ പ്രാർത്ഥിച്ചുവരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾ മുരുക ഭക്തരുടെ സമ്മേളനത്തിൽ വൻതോതിൽ പങ്കെടുത്ത് ഭക്തരുടെ ശക്തി കാണിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” അമിത് ഷാ പറഞ്ഞു.

ജനുവരി 22 ന് തിരുപ്പരൻകുണ്ഡ്രം കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന സിക്കന്ദർ ബാദുഷ ദർഗയിലേക്ക് മുസ്‍ലിം സമുദായക്കാർ ആടുകളെയും കോഴികളെയും കൊണ്ടുപോകുന്നത് പൊലീസ് തടഞ്ഞതോടെയാണ് തിരുപ്പരൻകുണ്ഡ്രം കുന്നിനെ ചുറ്റിപ്പറ്റിയുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രാർത്ഥനകൾ അനുവദിച്ചിട്ടുണ്ടെങ്കിലും മൃഗബലി അനുവദനീയമല്ലെന്ന് പൊലീസ് പറഞ്ഞു. ദർഗയ്ക്ക് സമീപമാണ് മുരുക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇ സംഭവം വർഗീയ ചേരിതിരിവിനുള്ള അവസരമാക്കാനുള്ള ശ്രമമാണ് അമിത് ഷാ നടത്തിയത്.

അതേസമയം, മുരുക ഭക്ത സമ്മേളനം ഒരു വർഗീയ പരിപാടിയാണെന്ന് ഡിഎംകെ മന്ത്രി പി കെ ശേഖർ ബാബു പറഞ്ഞു. “ഇതൊരു കൃത്യമായ സംഘി, രാഷ്ട്രീയ സമ്മേളനമാണ്. 27 രാജ്യങ്ങളിൽ നിന്നുള്ള മുരുക ഭക്തർ പങ്കെടുത്ത സമ്മേളനം ഞങ്ങൾ നടത്തി. ആൾക്കൂട്ടത്തെ കൊണ്ടുവരിക, പണപ്പിരിവ് നടത്തുക, 2000 ബസുകൾ ക്രമീകരിക്കുക എന്നൊന്നും ഞങ്ങൾ പദ്ധതിയിട്ടിരുന്നില്ല, എന്നിട്ടും 7-8 ലക്ഷം ആളുകൾ പങ്കെടുത്തു. പക്ഷേ, മതത്തിന്‍റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് അവർ ഈ സമ്മേളനം ആസൂത്രണം ചെയ്തത്,” അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ മതപരമായ പ്രചാരണത്തെ ഡിഎംകെ ഭയപ്പെടുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദര്‍രാജൻ ആരോപിച്ചു.“ശേഖർ ബാബുവിനെപ്പോലുള്ളവർ ഞങ്ങളുടെ ഭക്തി നിറഞ്ഞ മുരുക സമ്മേളനത്തെ ഭയത്തോടെയാണ് കാണുന്നത്. രാഷ്ട്രീയ സമ്മേളനമായാലും മതസമ്മേളനമായാലും, ജനങ്ങൾക്ക് നന്മ ചെയ്യുക, ഭക്തി അഭിവൃദ്ധിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം. മുരുകനിൽ വിശ്വാസമില്ലാത്ത നിങ്ങൾ എന്തിനാണ് മുരുക സമ്മേളനം നടത്തിയത്? ഇത് ആളുകളുടെ മനസ്സിൽ സംശയം ജനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്,” അവര്‍ ആരോപിച്ചു.

Back To Top