Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം
പുതിയ തൊഴിലുറപ്പ് നിയമത്തിന് അം​ഗീകാരം. വികസിത് ഭാരത് ​​ഗ്യാരണ്ടീ ഫോർ റോസ്​ഗാർ ആൻഡ് ആജീവിക മിഷൻ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിൽ പാസാക്കിയത്. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. ഇതോടെ, യുപിഎ സർക്കാറിന്‍റെ അഭിമാന പദ്ധതിയായ മഹാത്മാ ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവിൽവന്നു.

പ്രതിപക്ഷത്തിന്‍റെ വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്ര ​ഗ്രാമ വികസന മന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ ആവശ്യപ്പെട്ടു. അതേസമയം, ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇടതുപക്ഷ പാർട്ടികളുടെ യോജിച്ച പ്രക്ഷോഭം നാളെയും കോൺ​ഗ്രസിന്‍റേത് 28നും നടക്കും. 27ന് ചേരുന്ന കോൺ​ഗ്രസിന്‍റെ പ്രവർത്തക സമിതി യോ​ഗം തുടർ സമരപരിപാടികൾ ചർച്ച ചെയ്യും.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമുള്ള വിബി ജി റാംജി ബില്ലിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ശീതകാല സമ്മേളനം പൂർത്തിയാക്കി പാർലമെൻറ് കഴിഞ്ഞ ദിവസം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി പ്രതിപക്ഷം പാർലമെൻറ് വളപ്പിൽ പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30 വരെ നീണ്ട ചർച്ചയ്ക്കു ശേഷമാണ് വിബിജി റാംജി ബില്ല് രാജ്യസഭയും പാസാക്കിയത്. പ്രധാന ബില്ലുകൾ പാസാക്കുന്ന സമയത്ത് രാഹുൽ ഗാന്ധി ഇന്ത്യയിലില്ലാത്തത് സിപിഎം കോൺഗ്രസിനെതിരെ ആയുധമാക്കിയിരുന്നു.

ആദ്യം അജണ്ടയിൽ ഇല്ലാതിരുന്ന പ്രധാന ബില്ലുകൾ അവസാന ആഴ്ച കൊണ്ടു വന്ന് പാസാക്കാൻ സർക്കാരിനായി. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരെ കർകസമര മാതൃകയിലെ പ്രതിഷേധം പുറത്തുയരുമെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് അടക്കം കക്ഷികൾ നല്കിയിരിക്കുന്നത്.

Back To Top