
പി വി അൻവർ യുഡിഎഫിൻ്റെ ഭാഗമാകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ സുധാകരൻ എംപി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവറും യുഡിഎഫും തമ്മിൽ പ്രശ്‌നങ്ങളില്ല. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകുമെന്നും അത് പ്രകടിപ്പിക്കുക സ്വാഭാവികമെന്നും അദ്ദേഹം വ്യക്തമാക്കി.
അൻവർ ഒറ്റയ്ക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ല. യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ കെപിസിസിക്ക് എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കാമെന്നും കെ. സുധാകരൻ എംപി പറഞ്ഞു.