Flash Story
ക്രിക്കറ്റ്‌ ടീം സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദർശനം നടത്തി
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യത്തിന് മുന്നിൽ നടന്‍ ജയറാം
ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍

കോണ്‍ഗ്രസിന്റെ അച്ചടക്കം പാലിക്കാന്‍ ഡോക്ടര്‍ ശശി തരൂര്‍ എം പിയ്ക്ക് കഴിയുന്നില്ലെന്ന് ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഒരു മനുഷ്യന് ഒരു പാര്‍ട്ടിയെ കൊണ്ട് ഉണ്ടാക്കാവുന്ന നേട്ടമെല്ലാം തരൂര്‍ കോണ്‍ഗ്രസിനെ ഉപയോഗിച്ച് ഉണ്ടാക്കി. ശശി തരൂരിന് ചോറ് കോണ്‍ഗ്രസിലും കൂറ് ബിജെപിയിലുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.

ഒരു മനുഷ്യന് ഒരു പാര്‍ട്ടിയെ കൊണ്ട് നേടാവുന്നത് മൊത്തം നേടിയെടുത്ത ഒരു വ്യക്തിയാണ് അദ്ദേഹം. പക്ഷേ അദ്ദേഹം കഴിഞ്ഞ കുറേ നാളുകളായി ചോറ് ഇവിടെയും കൂറ് അവിടെയുമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത് ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്. ഒരു രക്തസാക്ഷി പരിവേഷം നേടിയെടുത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി, ഒരു വീര പുരുഷനായി ബിജെപിയിലേക്ക് പോകാം എന്ന് അദ്ദേഹത്തിന്റെ മനസില്‍ ഒരു കണക്ക് കൂട്ടലുണ്ട്. അതീ ജന്മ നടക്കാന്‍ പോകുന്നില്ല. അങ്ങനെയൊരു വീര പുരുഷനാക്കാന്‍ ഞങ്ങളും ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഒരു വീര പരിവേഷം ചാര്‍ത്തി ബിജെപിയില്‍ പോകാമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിക്കണം – അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് നേട്ടമുണ്ടാക്കി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ് ശശി തരൂര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉണ്ട ചോറിന് തരൂര്‍ നന്ദി കാണിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രക്തസാക്ഷി പരിവേഷത്തോടെ ബിജെപിയിലേക്ക് പോകാം എന്ന ശശി തരൂരിന്റെ സ്വപ്നം വിലപ്പോകില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.

Back To Top