
തിരുവനന്തപുരം: തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ രണ്ടും കല്‍പ്പിച്ച് സിന്‍ഡിക്കേറ്റ്. വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ചുമതല ഏറ്റെടുത്തു. വൈകുന്നേരം 4 30നാണ് സര്‍വകലാശാലയിലെത്തി ചുമതല ഏറ്റെടുത്തത്. സിന്‍ഡിക്കേറ്റിന്റെ നിര്‍ദേശപ്രകാരമാണ് രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്തത്. സംഭവത്തില്‍ രാഷ്ട്രീയമായും നിയമപരമായും പോരാടാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അവകാശപ്പെട്ടിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. എന്നാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും ഡോ. സിസ തോമസ് പറഞ്ഞു.
‘രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് 16 സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിര്‍ദേശപ്രകാരം പ്രത്യേക സിന്‍ഡിക്കേറ്റ് യോഗമാണ് ചേർന്നത്. കോടതി പരിഗണിക്കണനയിലുള്ള വിഷയം ആയതിനാല്‍ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് അവരെ അറയിച്ചു. ശേഷം വി സി കൊടുത്ത റിപ്പോർട്ട് അടക്കം നടപടിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ അംഗങ്ങൾക്ക് കെെമാറി. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണ്. താന്‍ യോഗം പിരിച്ചുവിട്ട ശേഷവും ഇടത് അംഗങ്ങള്‍ യോഗം തുടരുന്നതില്‍ നിയമസാധുത ഇല്ല. അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത കാര്യം ചര്‍ച്ച ചെയ്യണം എന്ന ഇടത് സിൻഡിക്കേറ്റ് ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതല്ല’ എന്നും സിസ തോമസ് യോഗം പിരിച്ചുവിട്ട ശേഷം പ്രതികരിച്ചു.