
പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി.
കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. അഭിനയ സരസ്വതി, കന്നഡത്തു പൈങ്കിളി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന അവർ ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ്.
1955 ൽ പുറത്തിറങ്ങിയ മഹാകവി കാളിദാസനാണ് ആദ്യചിത്രം.1958 ൽ പുറത്തിറങ്ങിയ എംജിആർ നായകനായ നാടോടി മന്നനിലൂടെയാണ് സരോജ ദേവി സൂപ്പർ താര പദവിയിലേക്ക് ഉയർന്നത്. ശിവാജി ഗണേശൻ, രാമറാവു, രാജ്‌കുമാർ തുടങ്ങിയവർക്കൊപ്പം നിരവധി ഹിറ്റുകളും വാരിക്കൂട്ടി.