
രാജസ്ഥാനില്‍ സ്കള്‍ കെട്ടിടം തകര്‍ന്നു വീണ് ആറു വിദ്യാര്‍ത്ഥികള്‍ മരിച്ചു. 30 കുട്ടികള്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ സർക്കാർ സ്‌കൂൾ കെട്ടിടത്തിൻ്റെ ഒരു ഭാഗമാണ് തകർന്നുവീണത്. മനോഹർതാന ബ്ലോക്കിലെ പിപ്ലോഡി സർക്കാർ സ്കൂളില്‍ ഇന്നു രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്.