Flash Story
സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും
പൊതുജനാരോഗ്യം സംരക്ഷിക്കുക’; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :

തിരുവനന്തപുരം: 18 വയസിനു താഴെയുള്ള ദീർഘകാല രോഗമുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനും ചികിത്സ – ഭക്ഷണ – താമസ സൗകര്യം ഒരുക്കാനും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സൊലസിൻ്റെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരവും ഷോർട്ട് സ്റ്റേ ഹോമും കുമാരപുരത്ത് മന്ത്രി കെ.രാജൻ ഉദഘാടനം ചെയ്തു.
തിരുവനന്തപുരം ആർ.സി.സി, ശ്രീചിത്തിര തിരുനാൾ, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിൽ ചികിത്സയിലിരിക്കുന കുട്ടികൾക്കും മാതാപിതാക്കൾക്കും ചികിത്സാ കാലയളവിൽ സൗജന്യമായി താമസവും ഭക്ഷണവും മരുന്നും യാത്രാ സൗകര്യവും ഒരുക്കുന്നതിനാണ് ഷോർട്ട് സ്റ്റേ ഹോം ലക്ഷ്യമിടുന്നത്. ഒരേ സമയം 25 കുടുംബങ്ങൾക്ക് ഇവിടെ താമസ സൗകര്യം ഉണ്ടാകും.

സൊലസ് ഫൗണ്ടർ ഷീബ അമീറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ മുഖ്യാതിഥിയായി. മുതിർന്ന മാധ്യമ പ്രവർത്തക ആർ. പാർവതി ദേവി, പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, സൊലസ് വൈസ് പ്രസിഡൻ്റ് ഇ.എം.ദിവാകരൻ, ജില്ലാ കൺവീനർ രാജഗോപാലൻ കെ.പി, മിനി ആർ. നായർ, ഷീല രാഹുലൻ എന്നിവർ സംസാരിച്ചു.

ക്യാപ്…
18 വയസിനു താഴെയുള്ള ദീർഘകാല രോഗമുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനും സൗജന്യമായി ചികിത്സ – ഭക്ഷണ – താമസ സൗകര്യം ഒരുക്കാനും പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സൊലസിൻ്റെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരവും ഷോർട്ട് സ്റ്റേ ഹോമും കുമാരപുരത്ത് മന്ത്രി കെ.രാജൻ ഉദഘാടനം ചെയ്യുന്നു.
ഫൗണ്ടർ ഷീബ അമീർ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, സൊലസ് ജില്ലാ കൺവീനർ രാജഗോപാലൻ കെ പി , വൈസ് പ്രസിഡൻ്റ് ഇ.എം.ദിവാകരൻ, മാധ്യമ പ്രവർത്തക ആർ . പാർവതി ദേവി എന്നിവർ സമീപം

Back To Top