Flash Story
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പശ്ചിമേഷ്യൻ സംഘർഷം ;വിവിധ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ആത്മനിർവൃതിയുടെ ചെറിയ പെരുന്നാൾ; ഒത്തുചേർന്ന് വിശ്വാസികൾ
കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളനാട് ജി കാർത്തികേയൻ സ്മാരക ഗവ.വി & എച്ച് എസ് എസിൽ നടന്ന ‘കൈകോർക്കാം യുവതയ്ക്കായ് ‘ സെമിനാർ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളും യുവാക്കളും ജാഗരൂകരായിരിക്കണമെന്നും ലഹരിക്കെതിരെ പോരാട്ടത്തിൽ അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹമൊന്നാകെ ഒന്നിച്ചണിനിരക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ ആരെങ്കിലും ലഹരിക്കടിമപ്പെട്ടാൽ ദുരഭിമാനം ഒഴിവാക്കി രക്ഷിതാവ് തന്റെ കുട്ടിയെ നേർവഴിക്ക് നയിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആര്‍ പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ജി. സ്റ്റീഫൻ എം എൽ എ മുഖ്യാതിഥിയായി.തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗത്തിലെ ഡോ.ബി അരുൺകുമാർ,ഡോ. മനോജ് വെള്ളനാട്, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി . വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ഇന്ദുലേഖ, വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാജലക്ഷ്മി, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ രാജശ്രീ കെ എസ്,വി എച്ച് എസ് ഇ സ്കൂൾ പ്രിൻസിപ്പാൾ ജയശ്രീ ആർ, സ്കൂൾ എച്ച് എം പ്രേംദേവാസ് എൻ ജെ, കെ ബാലചന്ദ്രൻ നായർ, രശ്മി എസ് എന്നിവർ പങ്കെടുത്തു. സെമിനാറിന് കെ പി ഒ എ സംസ്ഥാന ട്രഷറർ വി ചന്ദ്രശേഖരൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ബി ഹരിലാൽ നന്ദിയും രേഖപ്പെടുത്തി.

Back To Top