ബെംഗളൂരു: ധർമ്മസ്ഥലയിലെ തെരച്ചിൽ തുടരുന്നു. നേരത്തെ സാക്ഷി ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ മൃതദേഹാവശിഷ്ടം ലഭിച്ചതിന് പിന്നാലെ സമീപപ്രദേശങ്ങളിൽ ഇന്നും തെരച്ചിൽ തുടരുകയാണ്. പതിമൂന്നാമത്തെ പോയിൻ്റിന് മുൻപ് ഈ പോയിന്റുകൾക്ക് അടുത്ത് ഒരിക്കൽ കൂടി പരിശോധന പൂർത്തിയാക്കും. ഇന്ന് അന്വേഷണ സംഘം യോഗം ചേർന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി. ഡിജിപി സാക്ഷിയുമായി സംസാരിച്ചു. ഇതിനുശേഷമാണ് സമീപപ്രദേശങ്ങളിൽ കൂടി തിരച്ചിൽ നടത്താൻ തീരുമാനമായത്. ധർമസ്ഥലയിൽ നിന്ന് പരിശോധനയ്ക്കിടെ കിട്ടുന്ന ഏത് മൃതദേഹാവശിഷ്ടവും ഏറ്റെടുത്ത് അന്വേഷിക്കുമെന്ന് എസ്ഐടി പറഞ്ഞു. ഇത് വരെ […]