ക്രിസ്തുമസ് കാര്‍ണിവല്‍ ഡിസംബര്‍ 21 മുതല്‍ ഡിസംബർ 29-ന് ഉപരാഷ്ട്രപതി എത്തും തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് മതസൗഹാർദ്ദത്തിന്റെ ദൃഢമായ ആശയങ്ങളോടെ തലസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ‘ട്രിവാൻഡ്രം ഫെസ്റ്റ് 2025’ സംഘടിപ്പിക്കുന്നു. ഡിസംബർ 21 മുതൽ 2026 ജനുവരി 1 വരെ 12 ദിവസക്കാലം പാളയം എൽ. എം. എസ്. ക്യാമ്പസിൽ നടക്കുന്ന പീസ് കാർണിവൽ അനന്തപുരിയുടെ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങൾക്ക് പുതുമയേകും.ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ 29-ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഫെസ്റ്റ് നഗരി സന്ദർശിക്കും. […]
