കർണാടകയിലെ ഹാസൻ ജില്ലയിൽ ഹൃദയാഘാത മരണങ്ങളുടെ പരമ്പര തുടരുന്നു. മെയ് 28 നും ജൂൺ 29 നും ഇടയിലുള്ള ഒരു മാസത്തിനുള്ളിൽ 18 പേർ മരിച്ചതായി സർക്കാർ കണക്കുകൾ പറയുന്നു. ജൂൺ 30 നും ജൂലൈ 1 നും ഇടയിൽ കുറഞ്ഞത് അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവൻ നഷ്ടമായവരിൽ കൂടുതലും യുവാക്കളെന്നതും ആശങ്ക വർധിപ്പിക്കുന്നു. പാർട്ടിക്കിടെ യുവാവ് മരിച്ചു തിങ്കളാഴ്ച വൈകിട്ട് ഹോളേനരസിപുര താലൂക്കിലെ സോമനഹള്ളി ഗ്രാമത്തിലെ താമസക്കാരനായ 30 കാരൻ സഞ്ജയ് രക്തസമ്മർദം […]