കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ കൂട്ട ജയില്‍ചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500-ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലില്‍നിന്ന് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികള്‍ ഇരച്ചെത്തിയത്. ജയില്‍വളപ്പിനുള്ളില്‍ കയറിയ നൂറുക്കണക്കിന് പ്രക്ഷോഭകാരികള്‍ ജയിലിനുള്ളിലും അക്രമം അഴിച്ചുവിട്ടു. പിന്നാലെ സെല്ലുകള്‍ തകര്‍ത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു. മറ്റുചില തടവുകാര്‍ അവസരം മുതലെടുത്ത് സ്വയം സെല്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങുകയുംചെയ്തു. ജയിലുകളിലെ […]
ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്പോ ജനുവരി 16 മുതൽ കൊച്ചിയിൽ: അഞ്ഞൂറോളം എക്‌സിബിറ്റേഴ്സ് പങ്കെടുക്കും
തിരുവനന്തപുരം, 08, 07, 2025: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത് എഡിഷൻ 2026 ജനുവരി 16 മുതൽ 18 വരെ കൊച്ചി അഡ്ലക്സ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും കേരള സ്റ്റേറ്റ് സ്ട്രാൾ ഇൻഡസ്ട്രീസ് അസോസ്സിയേഷൻ (കെ.എസ്.എസ്.ഐ.എ.). മെട്രോ മാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ വ്യവസായ വകുപ്പിന്റെയും എം.എസ്.എം.ഇ മന്ത്രാലയം ഭാരത സർക്കാരിന്റെയും സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന വ്യാവസായിക മേള കേരളത്തിൽ സംഘടിപ്പിക്കുന്നത് കെ.എസ്.എസ്.ഐ.എ.യുടെ ഇരുപതോളം അഫിലിയേറ്റഡ് സംഘടനകളും ഇന്ത്യ ഇന്റർനാഷണൽ ഇന്റർനാഷണൽ […]