പാളയം എൽ എം എസ് കോമ്പൗണ്ടിൽ ആരംഭിക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി നാളെ (2025 ഡിസംബർ 20 ശനിയാഴ്ച ) വൈകിട്ട് ഏഴുമണിക്ക് അയ്യായിരം നക്ഷത്രവിളക്കുകൾ തെളിയിക്കുന്നു. സ്വിച്ച് ഓൺകർമ്മം തലസ്ഥാന നഗരിയിലെ ആത്മീയ മത നേതാക്കളും പൗരപ്രമുഖരും ചേർന്ന് നിർവഹിക്കും .. എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
30ാമത് ഐ.എഫ്.എഫ്.കെ:ആദ്യദിനം തന്നെ 5000 കടന്ന്ഡെലിഗേറ്റ് രജിസ്ട്രേഷന്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് രജിസ്ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തു. 16 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 12000ത്തോളം ഡെലിഗേറ്റുകള്‍ക്ക് പങ്കെടുക്കാം. registration.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ […]
