ന്യൂഡൽഹി: ഛാഠ് പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കുളിയ്ക്കാൻ ഡൽഹി സർക്കാർ കൃത്രിമ ജലാശയം നിർമ്മിച്ചുവെന്ന് ആരോപണം. ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് നദിയോട് ചേർന്ന് ‘കൃത്രിമ യമുന’ നിർമിച്ചെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. ഭക്തജനങ്ങളെ ബിജെപി വിഡ്ഢികളാക്കുകയാണെന്നും അവരുടെ ജീവിതംവെച്ച് കളിക്കുകയാണെന്നും ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭക്തർ മലിനമായ നദിയിൽ നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര […]

