തിരുവനന്തപുരം: ദേശീയ മലയാള വേദി സംസ്ഥാന കമ്മിറ്റിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എജുക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ തിരുവനന്തപുരത്ത് പത്മ കഫേയിൽ മുൻ എം.പി. കെ. മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.ചെയർമാൻ പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. “ലഹരി മനുഷ്യവംശത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ശത്രുവാണ്. ലോകത്ത് നടക്കുന്ന കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നിലെ മുഖ്യകാരണം ലഹരിയാണ്. അതിനാൽ, ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിൽ ലഹരിയെ പൂർണ്ണമായി ഒഴിവാക്കണം. ലോകത്തിൽ ഉണ്ടാകുന്ന […]
ലഹരിക്കെതിരെ വിദ്യാർത്ഥികളും യുവാക്കളും ജാഗരൂകരായിരിക്കണം- മന്ത്രി വി. ശിവൻകുട്ടി
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളനാട് ജി കാർത്തികേയൻ സ്മാരക ഗവ.വി & എച്ച് എസ് എസിൽ നടന്ന ‘കൈകോർക്കാം യുവതയ്ക്കായ് ‘ സെമിനാർ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളും യുവാക്കളും ജാഗരൂകരായിരിക്കണമെന്നും ലഹരിക്കെതിരെ പോരാട്ടത്തിൽ അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹമൊന്നാകെ ഒന്നിച്ചണിനിരക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ ആരെങ്കിലും ലഹരിക്കടിമപ്പെട്ടാൽ ദുരഭിമാനം ഒഴിവാക്കി രക്ഷിതാവ് തന്റെ കുട്ടിയെ നേർവഴിക്ക് നയിക്കുന്നതിനു […]