അടിമാലി മണ്ണിടിച്ചിൽ; ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയെന്ന് നാട്ടുകാർ; സംരക്ഷണഭിത്തി ഉൾപ്പെടെ താഴേക്ക് പതിച്ചു ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പരാതിയുമായി നാട്ടുകാർ. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വ്യാപകമായി മണ്ണ് എടുത്തിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയത നാട്ടുകാർ നേരത്തെ മുതൽ ഉന്നയിച്ചിരുന്നു. മണ്ണിന്റെ ഘടന മനസിലാക്കാതെയായിരുന്നു നിർമാണ കമ്പനി വ്യാപകമായി മണ്ണ് എടുത്ത് മാറ്റിയിരുന്നത്. നിബന്ധനകൾ പാലിക്കാതെയായിരുന്നു മണ്ണ് എടുത്ത് മാറ്റിയിരുന്നു. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ […]

