കേരള എന്‍ജിനിയറിംങ്, ആര്‍ക്കിടെക്ചര്‍ ആൻ്റ് മെഡിക്കല്‍ എൻട്രന്‍സ് (കീം) പ്രവേശന നടപടിയില്‍ ഈ വര്‍ഷം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പ്രവേശനം അനിശ്ചിതത്വത്തിലാക്കില്ലെന്ന് അറിയിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു . സർക്കാർ നടപ്പാക്കിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്ലസ് വൺ പ്രവേശനം – ജൂൺ 18 : വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പൊൻതൂവൽ “കൂടെയുണ്ട് കരുത്തേകാൻ”പദ്ധതി
ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങളിൽ 2025-26 അധ്യയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുകയാണ്. സന്തോഷത്തോടും പ്രതീക്ഷയോടും കൂടി പുതിയൊരു അധ്യയന വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ, എല്ലാ വിദ്യാർത്ഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു. ഒപ്പം, അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും എന്റെ അഭിനന്ദനങ്ങൾ. ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. കൗമാരത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടക്കുന്ന നമ്മുടെ കുട്ടികളെ, പുതിയ കാലം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ […]