ജിയോപിസി ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി. എല്ലാ ഇന്ത്യന്‍ വീടുകളിലും എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോപിസി. സീറോ മെയിന്റനന്‍സ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പുതിയ വിപ്ലവമായി മാറും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എന്‍ഡ് […]
എ.ഐ സഹായത്തോടെ പാക്കിസ്ഥാൻ്റെ ചരിത്രത്തിൽ ആദ്യമായി രാമായണം നാടകം കറാച്ചിയിൽ അരങ്ങേറി
രാമായണം വിവിധ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നെങ്കിലും പകിസ്ഥാനിൽ രാമായണം അങ്ങനെ കേട്ടുകേഴ്വിയില്ല. എന്നാൽ പാകിസ്ഥാനിൽ രാമായണം ആദ്യമായി എത്തിയപ്പോഴേക്കും ത്രേതായുഗത്തിൽ നിന്ന് എ.ഐ യുഗത്തിലെത്തിക്കഴിഞ്ഞു ലോകം. എ.ഐ സഹായത്തോടെ പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായി രാമായണം നാടകം കറാച്ചിയിൽ അരങ്ങേറി. അത് കേരളത്തിലെ രാമായണ മാസത്തിലായി എന്നത് തികച്ചും യാദൃശ്ചികം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു ചെറുയുദ്ധം കഴിഞ്ഞ് നാളുകൾ അധികമാകാത്ത പശ്ചാത്തലത്തിലും രാമായണത്തിന്റെ ആയിരം ടിക്കറ്റുകളാണ് വിറ്റുപോയത്. യഥാർത്ഥത്തിൽ നാടകപ്രവർത്തകൾ അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല.