സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ ബാധവത്ക്കരണ ക്യാമ്പയിനായ ‘ഹൃദയപൂര്‍വ’ത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി നാളെ ( തിങ്കൾ) രാവിലെ 10ന് പ്രസ് ക്ലബില്‍ നടക്കും. ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നല്‍കുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നല്‍കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയാണ് പരിശീലനം. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ മാധ്യമ പ്രവര്‍ത്തകരും ഈ അവസരം പ്രയോജനപ്പെടുത്തണം എന്നഭ്യര്‍ത്ഥിക്കുന്നു. ക്ലബ് ഭരണസമിതി