സെഖോൺ ഇന്ത്യൻ വ്യോമസേനാ മാരത്തണിന്റെ (സിം-2025) ആദ്യ പതിപ്പ് ഇന്ന് (നവംബർ 02) രാജ്യത്ത് 62 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. 1971 ലെ ഇന്തോ-പാക് യുദ്ധത്തിലെ ധീരതയ്ക്ക് ഇന്ത്യയുടെ പരമോന്നത യുദ്ധകാല പുരസ്കാരമായ പരംവീര ചക്ര ലഭിച്ച ഫ്ലൈയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോണിൻ്റെ സ്മരണയ്ക്കായാണ് ഈ മാരത്തൺ(സിം 2025) സംഘടിപ്പി ക്കുന്നത്. രാജ്യത്തുടനീളം കായികക്ഷമതയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ വ്യോമസേനയുടെ ചലനാത്മകത, അച്ചടക്കം, ചൈതന്യം എന്നിവയെ പ്രതിനിധീകരിക്കുന്നതുമാണ് ഈ ഓട്ടം. തിരുവനന്തപുരത്ത് ദക്ഷിണ വ്യോമസേന യുടെ […]
ഇന്ത്യൻ വ്യോമസേനക്കായി കാർഗോ ഡ്രോൺ പ്രദർശനവും സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു
വ്യോമസേന ഉപമേധാവി ഉത്ഘാടനം നിർവഹിച്ചു ദക്ഷിണ വ്യോമസേന ആസ്ഥാനം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) യുമായി സഹകരിച്ച് ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപുകൾക്കുമുള്ള സൈനിക സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിനും ചരക്കുനീക്ക ഉപായങ്ങൾക്കുമുള്ള ‘കടൽമാർഗ കാർഗോ ഡ്രോണുകൾ’ എന്ന വിഷയത്തിൽ ഒരു വ്യവസായ ഔട്ട് റീച്ച് പ്രോഗാമും പ്രദർശനവും ഇന്ന് (ഒക്ടോബർ 31) തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമ്ദേശ്വർ തിവാരി പരിപാടി ഉദ്ഘാടനം ചെയ്തു, […]
ഇന്ത്യൻ വ്യോമസേനയുടെ വനിതാ പൈലറ്റ് പാകിസ്താൻ്റെ പിടിയിലായെന്ന പ്രചരണം കള്ളമെന്ന് പിഐബി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലായെന്ന പ്രചരണം തീര്‍ത്തും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി)യുടെ സ്ഥിരീകരണം. ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശിവാനി സിങ് പാകിസ്താന്റെ പിടിയിലായെന്നാണ് ചില പാക് അനുകൂല അക്കൗണ്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ അനുകൂല അക്കൗണ്ടുകള്‍ നടത്തിയ ഒട്ടേറെ വ്യാജപ്രചരണങ്ങളാണ് പിഐബി തെളിവുകള്‍ സഹിതം പൊളിച്ചടുക്കിയത്. ഇന്ത്യന്‍ സൈനികര്‍ കരഞ്ഞുകൊണ്ട് സൈനികപോസ്റ്റുകള്‍ ഉപേക്ഷിച്ചുപോകുന്നുവെന്ന് പറഞ്ഞ് ചില വീഡിയോ പാക് അനുകൂല അക്കൗണ്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, എന്ന് ഇത് ഏപ്രില്‍ 27-ന് […]

