അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് […]
വിഎസിൻ്റെ സംസ്‌കാരം മറ്റന്നാള്‍ വലിയ ചുടുകാട്ടില്‍; നാളെ ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും
തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ പങ്കുവഹിച്ച നേതാവാണ് സഖാവ് വിഎസ്. സഖാവിന്റെ നിര്യാണത്തില്‍ പാര്‍ട്ടിയും കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് അഞ്ചരയോടെ മൃതദേഹം എകെജി പഠനഗവേഷണത്തിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനം അനുവദിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് രാവിലെ […]
ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാർ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്ക അണുബാധയായിരുന്നു മരണ കാരണം. സുരേഷ് കുമാറിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മർദനത്തിൽ തലയ്‍ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയത്. തലയ്ക്കുള്ളിൽ അണുബാധയേറ്റാണ് കാവാലം കുന്നമ്മ […]