കോട്ടയത്ത് നവവധുവിന് ആഭിചാര ക്രീയയുടെ പേരിൽ പീഡനം; ഭര്‍ത്താവും മന്ത്രിവാദിയുമടക്കം മൂന്ന് പേർ അറസ്റ്റില്‍പെരുംതുരുത്തിയിൽ ആയിരുന്നു സംഭവം. ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന വ്യാജേനയായിരുന്നു ആഭിചാരക്രിയ. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് യുവതിയെ മണിക്കൂറുകള്‍ നീണ്ട ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് വിധേയയാക്കിയത്. യുവതിയുടെ ഭര്‍ത്താവ് മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55), പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ കുട്ടന്റെ മകന്‍ ശിവദാസ് (54) എന്നിവരെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് […]
