അധ്യാപകന്‍റെ കൈവെട്ടിയ കേസ്, പ്രതി സവാദിന്‍റെ നിര്‍ണായക മൊഴി, കൂടുതൽ അന്വേഷണത്തിന് എൻഐഎഎറണാകുളം: മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ തുടരന്വേഷണത്തിന് എൻഐഎ. 14 വർഷം ഒളിവിൽക്കഴിഞ്ഞ ഒന്നാം പ്രതി സവാദിനെ സഹായിച്ച പോപ്പലർ ഫ്രണ്ട് കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് കേന്ദ്ര ഏജൻസി കോടതിയെ അറിയിച്ചത്. എന്നാൽ, സവാദിന്‍റെ വിചാരണ വൈകിപ്പിക്കാനുളള അന്വേഷണ ഏജൻസിയുടെ നീക്കമാണിതെന്ന് പ്രതിഭാഗവും നിലപാടെടുത്തു.പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദാണ് പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. തൊടുപുഴ ന്യൂമാൻ കോളേജിലെ ചോദ്യപേപ്പർ […]

