ബെംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടകൊലപാതകത്തില്‍ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ് നാളെയും തുടരും. കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണസംഘം ധര്‍മസ്ഥലയിലെ മണ്ണും പരിശോധിക്കും. ഇന്നത്തെ മൊഴിയെടുപ്പ് രണ്ട് ക്യാമറകളില്‍ അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ധര്‍മസ്ഥലയിലെ മണ്ണ് നീക്കി തിങ്കളാഴ്ച്ച പരിശോധന നടത്തും. ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ക്ഷേത്ര പരിസരത്തെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടു […]