കൊച്ചി: രണ്ട് സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ ഗവർണർക്ക് തിരിച്ചടി. സിംഗിൽ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ചാൻസിലറായ ഗവർണറുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം എന്നായിരുന്നു സിംഗിൽ ബെഞ്ച് ഉത്തരവ്. താൽക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര […]
പ്രതീഷ് വിശ്വനാഥിനെ BJP ഭാരവാഹിയായി നിയമിക്കുന്നതിന് എതിരെ അബ്ദുള്ളക്കുട്ടി; ദേശീയ നേതൃത്വത്തിന് പരാതി നൽകി
തിരുവനന്തപുരം: ബിജെപി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ജുള്ളക്കുട്ടി . അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എഎച്ച്പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ ഭാരവാഹിയായി നിയമിക്കുന്നതിനെതിരെയാണ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തതായാണ് വിവരമെന്നും സമകാലിക മലയാളം വാരിക റിപ്പോർട്ട് ചെയ്യുന്നു. ആര്‍എസ്എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. പ്രതീഷ് […]
ആർസിസിയിൽ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ / ഇന്റെൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in
ഓവർസിയർ നിയമനം
നാഷണൽ ആയുഷ് മിഷൻ കേരളയിൽ ഓവർസിയർ തസ്തികയിലെ വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് (കോട്ടയം, തൃശ്ശൂർ, കണ്ണൂർ) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 5നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in ഫോൺ: 0471 2474550.