ന്യൂഡൽഹി: കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസിൽ വഴിത്തിരിവ്. കേസിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അനിഷ്ടകരമായി ഒന്നും സംഭവിക്കില്ലെന്നും നിലവിൽ നിമിഷപ്രിയയുടെ ജീവന് ആശങ്കയില്ലെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. പുതിയ മധ്യസ്ഥൻ ആരാണെന്ന് കേന്ദ്രം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഹർജി നൽകിയ കെഎ പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ല എന്ന് കേന്ദ്രം മറുപടി നൽകി. നിമിഷപ്രിയയ്ക്ക് നിയമപരമായ പിന്തുണ […]
ഗോവ ഗവർണർ സ്ഥാനത്തുനിന്ന് ശ്രീധരൻപിള്ളയെ മാറ്റി; മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ച് രാഷ്ട്രപതി
ഗോവ: ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ഗോവയുടെ പുതിയ ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റിയിട്ടുണ്ട്. ഹരിയാനയിൽ പുതിയ ഗവർണറായി അസിം കുമാർ ഘോഷ്, ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ഗവർണറായി കബീന്ദ്ര സിംഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ഗജപതി രാജു. […]