പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയ സംഭവത്തിൽ രാഹുലും കോൺഗ്രസും ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി. സിപിഐഎമ്മിൻ്റെ എംഎൽഎമാർ ഉണ്ടായിട്ടും സഭയിൽ പ്രതിഷേധിച്ചില്ല.രാഹുൽ സഭക്ക് അകത്ത് കയറുമ്പോഴും പുറത്തിറങ്ങിയപ്പോഴും എന്തു കൊണ്ട് പ്രതിഷേധിച്ചില്ലയെന്നും ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ചോദിച്ചു. എംഎൽഎ എന്ന നിലയ്ക്ക് രാഹുലിനെ പാലക്കാട് പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലായെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി. എംഎൽഎ ഓഫീസിൽ വന്ന് ഇരുന്നാലും പ്രതിഷേധം ഉണ്ടാകുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ നാളെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല
രാഹുൽ മാങ്കൂട്ടത്തിൽ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. രാഹുൽ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇക്കാര്യം അടുപ്പമുള്ള നേതാക്കൾ രാഹുലിനെ അറിയിച്ചു.പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പ് നൽകി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേതാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ പലതരം വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വന്നാൽ നേരത്തെ പി വി അൻവർ ഇരുന്ന പ്രത്യേക […]