വേടൻ്റെ റാപ്പ്സംഗീതം പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് ഈ കുറിപ്പ്. വേടൻ കേരളത്തിൽ അടുത്തയിടെ വളർന്നു വരുന്ന ഒരു കലാകാരനാണ്. ആ ചെറുപ്പക്കാരൻ വളർന്നു വരട്ടെ. വിവാദങ്ങളിൽ പെടുത്തി അദ്ദേഹത്തിൻ്റെ ഭാവിക്ക് മേൽ നിഴൽ പരത്തരുത്. അക്കാദമിക വിഷയങ്ങൾ അക്കാദമിക വിഷയങ്ങൾ ആയി തന്നെ ചർച്ച ചെയ്യുക. അതുപോലെ നമ്മുടെ വളർന്നു വരുന്ന യുവാഗായികമാരിൽ ഏറെ കഴിവ് തെളിയിച്ച ഗായികയാണ് ഗൗരിലക്ഷ്മി. കുചേലവൃത്തം കഥകളി […]