തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പിതാവ് കുറ്റം സമ്മതിച്ചു. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ടുകൊണ്ട് അടിവയറ്റിൽ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണുവെന്നും പിതാവിന്റെ മൊഴി. ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം എന്ന് ഷിജിൻ പൊലീസിന് മൊഴി നൽകി. മൂന്നാം തവണ ചോദ്യം ചെയ്തതിനെ തുടർന്നാണ് കുറ്റം സമ്മതിച്ചത്. അടിവയറിലെ രക്തശ്രാവമാണ് മരണകാരണമെന്ന് […]
റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്നും മുഴ നീക്കം ചെയ്ത് ബേബി മെമ്മോറിയല്‍
കോഴിക്കോട്: റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്ന് വിജയകരമായി മുഴ നീക്കംചെയ്ത് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍. ഗള്‍ഫില്‍ നിന്ന് തിരികെ എത്തിയ ശേഷം മാസങ്ങളോളം ക്ഷീണം, ഭാരം കുറയല്‍, അനീമിയ തുടങ്ങിയ ലക്ഷണങ്ങളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 41 വയസ്സുകാരനെയാണ് റോബോട്ടിക്ക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധകളില്‍ ഇരു വൃക്കകള്‍ക്കും കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. 2.5 കിലോഗ്രാം ഭാരമുള്ള വലിയ വളര്‍ച്ച കണ്ടെത്തിയതിനാല്‍ ഇടത് വൃക്ക പൂര്‍ണ്ണമായും നീക്കേണ്ടി […]
