ശബരിമലയിൽ പോലീസിന്റെ ആറാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ ചുമതലയേറ്റു. നിലവിൽ തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്.പിയാണ് സുജിത്ത് ദാസ്. പുതിയതായി 11 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 34 സി.ഐമാരും 1489 സിവിൽ പോലീസ് ഓഫീസർമാരും ഉൾപ്പെടെ 1534 പോലീസുകാരാണ് ചുമതലയേറ്റത്. പുതിയ ബാച്ചിന് സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശങ്ങൾ നൽകി. അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കിക്കൊടുക്കണം. തീർത്ഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകി. […]
