. ഗാസയിലെ സ്ത്രീകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുഗാസസിറ്റി: ഗാസയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം, വെള്ളം, പണം, ജോലി വാഗ്ദാനം എന്നിവ വാഗ്ദാനം ചെയ്ത് തദ്ദേശീയരായ പുരുഷന്‍മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി ആറ് സ്ത്രീകള്‍ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. കുടുംബങ്ങള്‍ അറിയരുതെന്ന കാരണത്താല്‍ പേര് വെളിപ്പെടുത്താതെയാണ് എല്ലാ സ്ത്രീകളും സംസാരിച്ചത്. ചൂഷണം ചെയ്ത സ്ത്രീകളുടെ കണക്കുകള്‍ സംബന്ധിച്ച കൃത്യമായ ഡാറ്റ സ്വരൂപിക്കാന്‍ പ്രയാസമാണെങ്കിലും ഇത്തരം റിപ്പോര്‍ട്ടുകള്‍ വര്‍ധിക്കുന്നതായി് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. […]