കേരളത്തിലെ ബിജെപിയുടെ വളർച്ച ആശങ്കപ്പെടുത്തുന്നത്: ബിനോയ് വിശ്വംകേരളത്തിലെ ബിജെപിയുടെ വളർച്ച വലിയ ഭീഷണി ഉയർത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി വളർച്ചയെ പ്രതിരോധിക്കാൻ ഇടതുപക്ഷം മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയും മുൻ രാജ്യസഭാ എം.പി.യുമായ ബിനോയ് വിശ്വം നിലപാടുകൾ വ്യക്തമാക്കിയത്. ഇത് ജനങ്ങളുടെ വിധിയാണ്. അതുകൊണ്ട് തന്നെ ഇതൊരു പാഠമായിട്ട് ഞങ്ങൾ കാണുന്നു. സി.പി.ഐ. മാത്രമല്ല, ഇടതുപക്ഷം മൊത്തത്തിൽ ഈ വിധി കൂട്ടായിട്ടും വ്യക്തിപരമായിട്ടും […]
