കേരളത്തിലെ ബിജെപിയുടെ വളർച്ച ആശങ്കപ്പെടുത്തുന്നത്: ബിനോയ് വിശ്വംകേരളത്തിലെ ബിജെപിയുടെ വളർച്ച വലിയ ഭീഷണി ഉയർത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി വളർച്ചയെ പ്രതിരോധിക്കാൻ ഇടതുപക്ഷം മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയും മുൻ രാജ്യസഭാ എം.പി.യുമായ ബിനോയ് വിശ്വം നിലപാടുകൾ വ്യക്തമാക്കിയത്. ഇത് ജനങ്ങളുടെ വിധിയാണ്. അതുകൊണ്ട് തന്നെ ഇതൊരു പാഠമായിട്ട് ഞങ്ങൾ കാണുന്നു. സി.പി.ഐ. മാത്രമല്ല, ഇടതുപക്ഷം മൊത്തത്തിൽ ഈ വിധി കൂട്ടായിട്ടും വ്യക്തിപരമായിട്ടും […]
ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്‌ഘാടനം ചെയ്‌തു;
തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്‌ഘാടനം ചെയ്‌തു. ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തിലാണ്. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. ഇന്ന് രാവിലെ 11.30നായിരുന്നു ഉദ്‌ഘാടനം. കേരളത്തിലെ പുതിയ നേതൃത്വം മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിൽ […]
