സുസ്ഥിര വികസനത്തിന് ഉത്തേജനം നൽകുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളിൽ ഇന്ത്യൻ നാവികസേന നിർണായ പങ്ക് വഹിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുർമു. കടൽ വഴികൾ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങൾ സംരക്ഷിച്ചും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും നാവികസേന രാജ്യത്തിന് കരുത്തേകുന്നതായും രാഷ്ട്രപതി പറഞ്ഞു. ശംഖുമുഖത്ത് നടന്ന നാവികസേനാ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.ഇന്ത്യൻ മഹാസമുദ്ര മേഖല വളരെ തന്ത്രപ്രധാനമാണ്. ആഗോള ഊർജ വിതരണത്തിനും വ്യാപാരത്തിനുമുള്ള ഒരു […]

