പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. അശോക് നഗർ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കേരളത്തിൽ നിന്നാണ് ആദായനികുതി സംഘം എത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സ്ഥലത്ത് റെയ്ഡ് നടന്നിരുന്നു. ജീവനക്കാരുടെയും ഐടി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. ഫൊറൻസിക്, ബാലിസ്റ്റിക് ടീമുകൾ പരിശോധന നടത്തി. […]
