തിരുവനന്തപുരം: ഭാരത് മാതാവിൻ്റെ ചിത്രത്തെ ചൊല്ലി വിവാദം. തുടർന്ന് രാജ് ഭവനിലെ പരിപാടി കൃഷി മന്ത്രി പി പ്രസാദ് ഉപേക്ഷിച്ചു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്നാണ് കൃഷി മന്ത്രി പരിസ്ഥിതി ദിന പരിപാടി ഉപേക്ഷിച്ചത്. പരിപാടി പിന്നീട് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വച്ച് കൃഷി മന്ത്രി മുൻകൈ എടുത്ത് നടത്തി. ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്ന ഒന്നായിരുന്നു രാജ്ഭവനിലെ വേദിയിലുണ്ടായിരുന്നത്. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള […]