തിരുവനന്തപുരം: ലോക ഗർഭാശയഗള കാൻസർ നിർമ്മാർജ്ജന ദിനമായ നവംബർ 17ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ 25നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായി സൗജന്യ ഗർഭാശയഗള കാൻസർ നിർണയ പരിശോധന നടത്തുന്നു. കോൾപോസ്കോപി, പാപ്സ്മിയർ, ആവശ്യമുള്ളവർക്ക് എച്ച് പി വി പരിശോധന എന്നിവ സൗജന്യമായിരിക്കും. പങ്കെടുക്കുന്നതിന് 0471 252 22 99 എന്ന നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്കായിരിക്കും മുൻഗണന.

