സർക്കാർ അവഗണനക്കെതിരെ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു ശമ്പളപരിഷ്കരണത്തിലെ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, എൻട്രി കേഡറിൽ നിലനിൽക്കുന്ന ശമ്പളക്കുറവ് പരിഹരിക്കുക, ശമ്പളപരിഷ്കരണത്തിലെ മറ്റ് അപാകതകൾ തിരുത്തുക, ആവശ്യത്തിന് പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങളും ഉദ്യോഗക്കയറ്റങ്ങളും നടത്തുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ തുടർച്ചായ അവഗണന കാണിക്കുന്നതിനെതിരെ, സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ)യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് […]