നടൻ മണിയൻപിള്ള രാജു ഓടിച്ച വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ആയിരുന്നു സംഭവം. ബൈക്ക് യാത്രികരായിരുന്ന വേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ നടന്റെ ഡ്രൈവർ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു എന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത് എന്നാൽ വാഹനം ഓടിച്ചിരുന്നത് താൻ തന്നെയായിരുന്നുവെന്ന് മണിയൻപിള്ള രാജു സമ്മതിച്ചു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് ഭയം കൊണ്ടാണെന്നും ഇന്ന് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള […]
