വ്യാജതിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. അടൂരിലെ നിരവധി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. നാളെയാണ് രാഹുലിന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. കെഎസ് യു ജില്ലാ സെക്രട്ടറി നൂബിൻ ബിനുവിൻറെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ. ഫെനി നൈനാൻ ആണ് ഒന്നാം […]