ഭിന്ന ശേഷിക്കാർക്കുള്ള യുണീക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) കാർഡ് ലഭ്യമാക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് ക്യാമ്പ് താനൂർ നിയോജക മണ്ഡലത്തിൽ നടന്നു. കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പരിപാടി വട്ടത്താണി കെ.എം. ഓഡിറ്റോറിയത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സുരക്ഷ മിഷന്റെ നേത്യത്വത്തിൽ സാമൂഹ്യ നീതി വകുപ്പ്, വനിത-ശിശു വികസന വകുപ്പ്,ആരോഗ്യ വകുപ്പ് എന്നി വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ ഭിന്നശേഷി മേഖലകളിൽ നിന്നുള്ള 145 പേർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകളും യു.ഡി.ഐ.ഡി. […]
സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടും രണ്ട് തിരിച്ചറിയൽ കാർഡുകളും; ആരോപണവുമായി അനിൽഅക്കര
തൃശ്ശൂർ: തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശ്ശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്കില്‍ കുറിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകളുമുണ്ടെന്നാണ് അനിൽ അക്കര ഫേസ്ബുക്കിലൂടെ പറയുന്നത്. ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമേ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് […]