അറബിക്കടലിൽ തീപിടിച്ച ‘വാന്‍ ഹായ് 503’ ചരക്കുകപ്പലിനെ നിയന്ത്രണത്തിലാക്കിയെന്ന് സൂചന. കപ്പലിനെ കെട്ടിവലിച്ച് ദൂരത്തേക്ക് മാറ്റി കഴിഞ്ഞു . തീ അണക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ന് കാലത്ത് ഹെലികോപ്റ്റർ വഴി കപ്പലിൻ്റെ മധ്യ ഭാഗത്ത് രാസവസ്തുക്കൾ തളിച്ചു. കത്തുന്ന കപ്പലില്‍ ഇറങ്ങിയ കോസ്റ്റ്ഗാര്‍ഡ് സംഘം വടംകെട്ടി കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചു മാറ്റി. ടഗ് ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ ദൂരേയ്ക്ക് എത്തിച്ചത്. കപ്പലിൻ്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചാണ് […]
കൊച്ചിതീരത്തു മറിഞ്ഞ ചരക്കുകപ്പലിൽ മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യൂവൽ എന്നിവ.
കൊച്ചി : കൊച്ചി തീരത്തിന് സമീപം ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതിൻ്റെ കൂടുതൽ വിശദാംശങ്ങൾ, ലൈബീരിയൻ പതാകയുമായെത്തിയ എംഎസ്‌സി എൽസ 3 എന്ന പേരുള്ള ഫീഡർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 400ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത് കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരൽ 21 പേരെയും രക്ഷപ്പെടുത്തി. മൂന്നുപേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മൂന്നു ജീവനക്കാർ ഇപ്പോഴും കപ്പലിലുണ്ട്. കൊച്ചി തീരത്തുനിന്ന് 30 നോട്ടികൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിൻ്റെ ഒരു വശം പൂർണമായും ചെരിഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. കപ്പൽ […]
കടലിൽ കാർഗോ വീണതോടെ തീരാദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അറബിക്കടലിൽ അപകടത്തിൽപ്പെട്ടത് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ കപ്പൽ. കടലിൽ വെച്ച് കപ്പൽ പകുതിയോളം ചരിഞ്ഞാണ് അപകടം സംഭവിച്ചത്. കടലിൽ കാർഗോ വീണതോടെ തീരാദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ പകുതി ചരിഞ്ഞത്. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്. 24 ജീവനക്കാരിൽ 9 പേർ രക്ഷാ ചങ്ങാടങ്ങളിൽ പുറത്തുകടന്നു. 15 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകടസ്ഥിതിയിലാകുമെന്ന് നേവി […]