Flash Story
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

സിന്ധുവിന്റെ ഉപനദികളിലെ വെള്ളം രാജസ്ഥാനിലേക്ക് തിരിച്ചുവിടാൻ സാധ്യതാ പഠനം കേന്ദ്ര സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്

സിന്ധുനദിയുടെ പ്രധാന ഉപനദികളിലെ ജലം രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാൻ കനാൽ നിർമിക്കുന്ന ബൃഹദ് പദ്ധതിയുമായി ഇന്ത്യ. ചെനാബ് നദിയിലെ വെള്ളം തിരിച്ചുവിടാൻ ലക്ഷ്യമിട്ടുള്ള ചെനാബ്-രവി-ബിയാസ്-സത്‌ലജ് ലിങ്ക് കനാൽ പദ്ധതിയുടെ നിർമ്മാണത്തിനായി ഇന്ത്യ സാധ്യതാ പഠനം ആരംഭിച്ചു. കനാൽ നിർമാണത്തിനുള്ള രൂപരേഖ തയാറാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് വഴിതിരിച്ചുവിടും ഇതിനായി 130 കിലോമീറ്റർ നീളത്തിലുള്ള കനാൽ രണ്ടു വർഷം കൊണ്ട് നിർമിക്കുമെന്നും റിപ്പോർട്ടുകളിൽ […]

ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം; സുപ്രീംകോടതിയിൽ ഹർജിക്കാരുടെ വാദം പൂർത്തിയായി

ന്യൂ ഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഹർജിക്കാരുടെ വാദം പൂർത്തിയായി. ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് ഹർജിക്കാർ വാദിച്ചു. ഒരു നടപടിക്രമവുമില്ലാതെ വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമ ഭേദഗതിയെന്നും ഹർജിക്കാർ വാദിച്ചു. ഏതൊരാള്‍ക്കും വഖഫ് സ്വത്ത് കയ്യേറി തര്‍ക്കം ഉന്നയിക്കാനാവും. പഴയ നിയമത്തിന്റെ ആശയം മാറ്റിമറിക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്നും ഹർജിക്കാർ വാദിച്ചു. വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാകുകയെന്നും 1954ന് മുന്‍പ് സ്വത്ത് രജിസ്‌ട്രേഷന്‍ […]

ഇന്ത്യ – പാക് സംഘര്‍ഷം: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം രാവിലെ 10 മണിക്ക്

പാക് ആക്രമണ നീക്കത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം രാവിലെ 10 മണിക്ക്. അതിര്‍ത്തിയിലെ സാഹചര്യവും തുടര്‍നീക്കങ്ങളും വിശദീകരിക്കും. രാവിലെ 5.45ന് നിശ്ചയിച്ചിരുന്ന അസാധാരണ വാര്‍ത്താസമ്മേളനം പിന്നീട് മാറ്റുകയായിരുന്നു. അതേസമയം, അര്‍ധരാത്രിയിലും അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളും തകര്‍ത്തു. ശ്രീനഗറിലും ജമ്മുവിലും ഇന്ത്യ -പാക് പോര്‍ വിമാനങ്ങള്‍ […]

ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ തീരുമാനം സ്വാഗതാര്‍ഹം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനമായിരുന്നുവെന്നും അവര്‍ അത് സ്വീകരിച്ചതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസിനെ വികസനത്തിന്റെ പുതിയ മാതൃകയാണെന്നും രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. ”സംവരണത്തിനുള്ള 50 ശതമാനം പരിധി നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും പിന്നാക്ക ജാതിക്കാരുടെയും ദലിതരുടെയും ആദിവാസികളുടെയും പുരോഗതിക്കും തടസമായി മാറുകയാണ്. ഈ തടസം ഇല്ലാതാക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജാതി […]

കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി) പുനഃസംഘടിപ്പിച്ചു.(റോ) മുന്‍ മേധാവി തലവൻ.

ന്യൂഡല്‍ഹി: 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി) പുനഃസംഘടിപ്പിച്ചു. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുന്‍ മേധാവി അലോക് ജോഷിയെ ദേശീയ സുരക്ഷാ ഉപദേശക സമിതി തലവനായി നിയമിച്ചു. ആറ് അംഗങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം. സിന്‍ഹ, മുന്‍ സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ. സിങ്, റിയര്‍ […]

കേന്ദ്ര സർക്കാരിന്റെ വീഴ്ചകളാണ് ദുരന്തത്തിലേക്ക് വഴിവച്ചതെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ

     തിരുവനന്തപുരം:  പഹൽഗാം ഭീകരാക്രമണത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ജമ്മുകശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ 28 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി എന്ന് ഡി രാജ ചോദിച്ചു. തിരുവനന്തപുരത്ത് സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു പ്രതികരണം. ജമ്മു-കശ്മീരിന് ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞത് മോദി സർക്കാരാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിൽ ആർഎസ്എസിന് ഒരു പങ്കുമില്ലെന്നും ഡി രാജ പറഞ്ഞു. രാജ്യത്ത് […]

Back To Top