ആധുനികകാലത്ത് വിദ്യാഭ്യാസം നേടി ജനാധിപതൃ അവകാശബോധത്തോടെ മുന്നോട്ടു വരുന്ന മുസ്ലിം സ്ത്രീക്ക് ഏറ്റവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് ഒരിക്കലും മാറ്റത്തിനു വിധേയമാകാൻ പാടില്ലാത്ത ദൈവവചനങ്ങളെന്ന പേരിൽ നിലനിർത്തിക്കൊണ്ടുപോരുന്ന വ്യക്തിനിയമങ്ങളാണെന്ന് പ്രമുഖ സാഹിത്യകാരിയും കേരള സാഹിത്യ അക്കാദമിയുടെ മുൻ വൈസ് പ്രസിഡന്റുമായിരുന്ന ഡോ. ഖദീജ മുംതാസ് പറഞ്ഞു. വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വക്കം മൗലവി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ഖദീജ. വ്യക്തിനിയമങ്ങളിലെ പിന്തുടർച്ചാവകാശ നിയമം ഇതിൽ പ്രധാനമാണെന്ന് ഡോ.ഖദീജ മുംതാസ് ചൂണ്ടിക്കാട്ടി. വക്കം […]
ജീവിതോത്സവ ചലഞ്ചിലൂടെ കേരളം മാതൃകയായി : മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി നടപ്പാക്കിയ ജീവിതോത്സവം ചലഞ്ച് പദ്ധതിയിലൂടെ കേരളം വീണ്ടും ലോകത്തിനും രാജ്യത്തിനും മാതൃകയായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജീവിതോത്സവം ചലഞ്ചിന്റെ വിജയാഘോഷമായ ആകാശ മിഠായി’ കാർണിവൽ കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.21 ദിവസങ്ങളായി കേരളത്തിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾ ഏറ്റെടുത്തതാണ് ജീവിതോത്സവം ചലഞ്ച്. നമ്മുടെ വിദ്യാർത്ഥികൾ ശാസ്ത്രീയമായ ജീവിത ചലഞ്ചിലൂടെ നല്ല ശീലങ്ങൾ ഉറപ്പിച്ചു ലോകത്തിനാകെ മാതൃകയാവുകയാണ്. ജീവിതോത്സവത്തിലെ ഓരോ ചെറിയ കാര്യങ്ങളും ഏറ്റെടുത്ത് […]
