ഈസ്റ്റ് റുഥർഫോഡ്: ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ വീഴ്ത്തി ചെല്‍സി ജേതാക്കൾ. ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43 -ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ചെൽസി പുറത്തെടുത്തത്. രണ്ടാം പകുതിയിൽ […]