ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഹുസൈനി ഖമനയി ചുമതലയേൽക്കാൻ ഒരുങ്ങുന്നു. 1969ൽ ഇറാനിലെ മഷാദിൽ ജനിച്ച മോജ്തബയുടെ ബാല്യം, ഇറാന്റെ അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റിസ പഹ്‌ലവിക്കെതിരെ പോരാടി തന്റെ പിതാവ് ഒരു പ്രമുഖ പുരോഹിതനായി വളർന്നുവന്ന കാലഘട്ടത്തിലായിരുന്നു. 1979ലെ ഇസ്ലാമിക വിപ്ലവം രാജ്യത്തെ അടിമുടി മാറ്റുകയും ഖമനയി കുടുംബത്തെ പുതിയ ഭരണക്രമത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുകയും ചെയ്തു.പിന്നീട് ഇറാന്റെ […]
