ഏഷ്യ കപ്പ് സൂപ്പർഫോർ ആദ്യ പോരാട്ടത്തിൽ പരിഹാസ്യരായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ. ടോസിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൈ കൊടുക്കാതെ അവഗണിച്ചതിന് പിന്നാലെ കളത്തിലെ പെരുമാറ്റവും പരിഹാസ്യരായി മാറുന്നതിന് കാരണമായി. ഇന്ത്യയെ പ്രകോപിപ്പിച്ചുള്ള പാക്ക് താരങ്ങളുടെ സെലിബ്രേഷനുകളും മത്സരം തോറ്റതോടെ ട്രോൾ ആയി മാറി. ഗ്രൂപ്പ് ഘട്ട മത്സരത്തിന് പുറമെ സൂപ്പർ ഫോർ മത്സരത്തിലും കൈ കൊടുക്കാതെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പാക്ക് വധം ആട്ടക്കഥയുടെ രണ്ടാം അധ്യായത്തിന് തുടക്കമിട്ടത്. ഇന്ത്യ തിരിഞ്ഞു […]