മന്ത്രിസഭായോഗ തീരുമാനങ്ങൾ ‘ ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക, പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക.ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല […]
യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രി? 28.3 ശതമാനം പേർ ശശി തരൂരിനെ പിന്തുണക്കുന്നതായി വോട്ട് വൈബ് സർവേ പറയുന്നു
കോണ്‍ഗ്രസുമായുള്ള തർക്കങ്ങൾക്കിടെ മുഖ്യമന്ത്രി സർവ്വേയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ റിപ്പോർട്ടാണ് ശശി തരൂർ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ, യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 24 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ […]

